പൊൻകുന്നം: യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട രണ്ടര ലക്ഷം രൂപ വീട്ടമ്മയ്ക്ക് തിരികെ എത്തിച്ച് കണ്ടക്ടറുടെ മാതൃക. കോട്ടയം, പള്ളിക്കത്തോട്, പൊൻകുന്നം വഴി തമ്പലക്കാടിനു സർവീസു നടത്തുന്ന ലാൽ ബ്രദേഴ്സ് എന്ന സ്വകാര്യ ബസിലാണു പണം നഷ്ടമായത്. ഇളംപള്ളിയിൽനിന്നു പൊൻകുന്നത്തേക്കു യാത്ര ചെയ്ത ഇളംപള്ളി പഴയപറമ്പിൽ ആന്റണിയുടെ ഭാര്യ റോസമ്മ(75)യുടെ കൈയിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയാണ് ബസിൽ നഷ്ടപ്പെട്ടതും പിന്നീടു തിരികെ ലഭിച്ചതും.
സ്ഥലം വിറ്റുകിട്ടിയ രണ്ടര ലക്ഷം രൂപ പൊൻകുന്നത്തു ബാങ്കിൽ അടയ്ക്കാനായി കൊണ്ടുവന്നതായിരുന്നു റോസമ്മ. ബസ് സ്റ്റാന്ഡിൽനിന്നു ബസ് ഇറങ്ങി ഏതാനും മിനിറ്റു കഴിഞ്ഞപ്പോഴാണ് തന്റെ കൈവശമുണ്ടായിരുന്ന പണപ്പൊതി നഷ്ടപ്പെട്ട വിവരം ഇവർ മനസിലാക്കുന്നത്. പരിഭ്രാന്തിയിലായ ഇവർ സ്റ്റാൻഡിൽനിന്നു പൊട്ടിക്കരയുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് കൊടുങ്ങൂർ സ്വദേശി ശ്രീകുമാർ ഇവരെ സമാധാനിപ്പിച്ചു സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു പരാതി നൽകി.
റോസമ്മ കയറിയ ബസ് പോലീസ് മനസിലാക്കി ഉടമയെ വിളിച്ചു ഫോൺ നമ്പർ വാങ്ങി ഡ്യൂട്ടി കണ്ടക്ടറുമായി ബന്ധപ്പെട്ടു. അപ്പോഴാണു പണം നഷ്ടപ്പെട്ട വിവരം കണ്ടക്ടറും അറിയുന്നത്. ഈ സമയം ബസ് തിരികെ പൊൻകുന്നം സ്റ്റാൻഡിലെത്തിയിരുന്നു. ബസിനകത്തു കണ്ടക്ടർ പള്ളിക്കത്തോട് തകടിയിൽ ശ്രീകുമാർ പരിശോധന നടത്തി സീറ്റിനടിയിൽനിന്നു പണപ്പൊതി കണ്ടെത്തുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ കണ്ടക്ടറും ചെക്കർ ജോസ് പി. ജേക്കബും ചേർന്നു പൊൻകുന്നം എസ്ഐ കെ.ഒ. സന്തോഷ് കുമാറിന്റെ സാന്നിധ്യത്തിൽ റോസമ്മയ്ക്കു പണം തിരികെ നൽകി.