തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിദേശത്തേയ്ക്കു പോകുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച പതിവു മന്ത്രിസഭാ യോഗം ചേരില്ല. മുഖ്യമന്ത്രി വിദേശ സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം ഡിസംബർ ആറിനാണു മന്ത്രിസഭ ചേരുക.
23നു രാത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പുറപ്പെടും. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനാണു മുഖ്യമന്ത്രിയുടെ അടുത്തമാസം നാലു വരെ വിദേശ സന്ദർശനം നിശ്ചയിച്ചിട്ടുള്ളത്. അഞ്ചിനു മടങ്ങിയെത്തും.