തിരുവനന്തപുരം: ഷാഫി പറന്പിൽ എംഎൽഎയെ മർദിച്ച പോലീസുകാരെ സസ്പെന്ഡ് ചെയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നലെയും നിയമസഭയിൽ ചോദ്യോത്തര വേള ബഹിഷ്കരിച്ചു. സഭ തുടങ്ങിയപ്പോൾ തന്നെ ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങി. പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഇതേത്തുടർന്നു പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.