കോട്ടയം: പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷൻ, പട്ടികജാതിയിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തിട്ടുള്ളവർ, പട്ടികജാതിയിലേക്കു ശിപാർശ ചെയ്തിട്ടുള്ള വിഭാഗത്തിൽപെട്ടവർ- ഒഇസി മാത്രം, (മുന്നോക്ക, പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല.) എന്നിവർക്കായി നൽകി വരുന്ന മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനത്തിനു ധനസഹായം നൽകും.