തിരുവനന്തപുരം: അബുദാബിയില്‍ മാജിക് പ്രകടനത്തിനായി യാത്ര തിരിക്കുന്ന സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയുടെ അംബാസഡര്‍മാരും എം പവര്‍ ടീം അംഗങ്ങളുമായ സെറിബ്രല്‍ പാള്‍സി ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ യാത്രയയപ്പ് നല്കി. കുട്ടികള്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു യാത്രയയപ്പ്. സന്തോഷം പങ്കുവയ്ക്കാന്‍ കുട്ടികള്‍ക്ക് മന്ത്രിതന്നെ കേക്ക് മുറിച്ച് ബൊക്കെ നല്കി യാത്രയാക്കി. മറ്റുള്ളവരെക്കാളും തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് കാണിച്ച് അവര്‍ മന്ത്രിയുടെ കാല് തൊട്ടു വന്ദിച്ചു.
അബുദാബിയില്‍ 21 നാണ് ഈ കുട്ടികള്‍ മാജിക് പരിപാടി അവതരിപ്പിക്കുന്നത്. അബുദാബിയിലെ ഇന്ത്യാ സോഷ്യല്‍ ആൻഡ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഷ്ണു, പി.ആര്. രാഹുല്‍, രാഹുല്‍, ശരണ്യ സതീഷ്, ശ്രീലക്ഷ്മി എന്നീ കുട്ടികളാണ് മാജിക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ അബുദാബിയിലേയ്ക്ക് യാത്ര തിരിക്കുന്നത്.
ശ്രീലക്ഷ്മിയുടേയും ശരണ്യയുടേയും അമ്മമാരും സഹായിക്കാനായി ചിന്നുവും കൂടെയുണ്ട്. മാജിക് പ്ലാനറ്റില്‍ ആയിരത്തിലധികം വേദികള്‍ പിന്നിട്ടവരാണ് ഈ കുട്ടികള്‍. മാത്രമല്ല ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മാജിക് അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ സുരക്ഷമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു.