തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരേ കാന്പസുകളിൽ എസ്എഫ്ഐ പ്രതിഷേധ കാന്പയിൻ നടത്തുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു പത്രസമ്മേളനത്തിൽ അറിയിച്ചു. മോദി ഭരണത്തിൽ കലാലയങ്ങൾ കശാപ്പിനിരയാകുന്നുവെന്ന വിഷയം ഉയർത്തിയാകും കാന്പയിൻ നടത്തുക.