തിരുവനന്തപുരം: പട്ടിക വർഗ വികസന വകുപ്പിൽ സേവനം അനുഷ്ടിക്കുന്ന പ്രമോട്ടർമാരുടെ ഓണറേറിയം പ്രതിമാസം 9000 രൂപയായിരുന്നത് ഈ മാസം മുതൽ 12500 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി എ.കെ.ബാലൻ നിയമസഭയിൽ അറിയിച്ചു. സർക്കാർ സർവീസിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി 1149 ഒഴിവുകളും പട്ടിക വർഗ വിഭാഗങ്ങൾക്ക് മാത്രമായി 1227 ഒഴിവുകളും നിലവിലുണ്ട്.
ഹയർ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്-ഹിസ്റ്ററി തസ്തികയിൽ എസ്ടി വിഭാഗത്തിൽ സംവരണ ഒഴിവുകളിൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുന്നതിനു ചട്ടങ്ങളിൽ കാര്യം ഭേദഗതി വരുത്തണമെന്നു പിഎസ്സി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതു പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. സി.കെ.ശശീന്ദ്രന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.