കൊച്ചി: പ്രവാസി പുനരധിവാസ പദ്ധതിയുടെ കീഴിൽ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന, പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണയ ക്യാന്പ് 23നു രാവിലെ 10 ന് വടക്കൻ പറവൂരിലെ വ്യാപാരഭവനിൽ നടക്കും.
കുറഞ്ഞതു രണ്ടു വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്കു തുടങ്ങാവുന്ന സംരംഭങ്ങൾ പരിചയപ്പെടുത്തുന്നതും യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്നേ ദിവസം തന്നെ പൂർത്തിയാക്കുന്നതുമാണ്. അഭിരുചിയുള്ളവർക്കു പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉള്ള മാർഗനിർദേശങ്ങളും നൽകും. സംരംഭകർക്ക് മൂലധന, പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് ലഭ്യമാക്കും. വി.ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാൻ ഡി. രാജ്കുമാർ അധ്യക്ഷത വഹിക്കും.
താത്പര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkarosto.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യുകയും കൃത്യ സമയത്ത് സ്ഥലത്ത് എത്തിച്ചേരുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712329738, 0484-2371810, 2957099, ടോൾഫ്രീ നന്പർ: 1800-425-3939 (ഇന്ത്യയിൽ നിന്ന്), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ്കാൾ സേവനം).