തിരുവനന്തപുരം: എല്ലാ ശബരിമല സ്പെഷൽ ട്രെയിനുകൾക്കും കരുനാഗപ്പള്ളി, ശാസ്താംകോട്ട സ്റ്റേഷനുകളിൽ ഓരോ മിനിറ്റ് വീതം സ്റ്റോപ്പ് അനുവദിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം- ഷാലിമാർ എക്സ്പ്രസ് ട്രെയിനിൽ ഈ മാസം 23 മുതൽ 28 വരെ രണ്ട് അധിക സ്ലീപ്പർ ക്ലാസ് കോച്ചുകൾ കൂട്ടിച്ചേർക്കും. ഷാലിമാറിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഈ മാസം 26 മുതൽ 31 വരെയും രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ അധികമായി ഉണ്ടാകും. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന തിരുവനന്തപുരം- ഇൻഡോർ അഹല്യനഗരി എക്സ്പ്രസ് ട്രെയിനിൽ ഈ മാസം 23 മുതൽ 28 വരെ രണ്ട് അധിക സ്ലീപ്പർ ക്ലാസ് കോച്ചുകൾ ഉണ്ടാകും. ഇൻഡോറിൽ നിന്നു പുറപ്പെടുന്ന ഇതേ ട്രെയിനിൽ 25 മുതൽ 31 വരെ രണ്ട് അധിക സ്ലീപ്പർ കോച്ചുകൾ ഉണ്ടാകും.