കൊച്ചി: കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗത്തിലേക്കുള്ള പ്രസഫര്‍ നിയമനത്തിന്റെ സെലക്ഷന് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. വിജ്ഞാപനം അനുസരിച്ചു തയാറാക്കിയ സെലക്ഷന് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സര്‍വകലാശാലയും എക്സിക്യൂട്ടീവ് കൗണ്‍സിലും നല്കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
ജിയോളജി പ്രഫസര്‍ തസ്തികയിലേക്കുള്ള നിയമന നടപടികള്‍ക്കായി തയാറാക്കിയ ലിസ്റ്റില്‍ മൂന്നു പേരുണ്ടായിട്ടും സെലക്ഷന് കമ്മിറ്റി ആരെയും ശിപാര്‍ശ ചെയ്തിരുന്നില്ല. ഇതിനെതിരേ ഡോ. മുഹമ്മദ് അസ്ലം നല്കിയ ഹര്‍ജിയിലാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് വിധിച്ചത്. എന്നാല്‍, സര്‍വകലാശാല ചുമതലപ്പെടുത്തിയ സെലക്ഷന് കമ്മിറ്റി യോഗ്യരായ ആരുമില്ലെന്നാണ് നിയമന അഥോറിറ്റിയായ എക്സിക്യൂട്ടീവ് കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കിയതെന്നും ഈ സാഹചര്യത്തില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാനാവില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ വാദം.