തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിലെ മാർക്ക് കുംഭകോണത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു പ്രവർത്തകർ നടത്തിയ സമരത്തിൽ പോലീസ് ഭീകരമായ മർദനം അഴിച്ചുവിട്ട സംഭവം കിരാത നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സമരത്തിൽ പങ്കെടുക്കാനെത്തിയ ഷാഫി പറന്പിൽ എംഎൽഎ, സമരത്തിന് നേതൃത്വം നൽകിയ സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ്, ഭാരവാഹികളായ ജിഹാദ്, ജോമോൻ, യദുകൃഷ്ണ, അഫ്താബ്, കെഎസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്തലവി എന്നിവർക്കാണ് ലാത്തിച്ചാർജിൽ മർദനമേറ്റത്.
തികച്ചും സമാധാനപരമായി സമരം നടത്തിയ പ്രവർത്തകർക്കെതിരെ പോലീസ് ബോധപൂർവം അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.