തിരുവനന്തപുരം: മാവോയിസ്റ്റുകൾക്കു വെള്ളവും വളവും നൽകുന്നതു കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസംഗം നിയമസഭയിൽ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ശൂന്യവേളയുടെ അവസാനം സഭയിൽ ഉന്നയിച്ചത്. മുസ്ലീം തീവ്രവാദം കേരളത്തിൽ സജീവമാണോയെന്ന അഭിപ്രായം സർക്കാരിനുണ്ടോയെന്ന് വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, മോഹനന്റേതു മൈതാനപ്രസംഗം മാത്രമാണെന്നും പൊതുയോഗങ്ങളിലെ പ്രസംഗങ്ങളെല്ലാം സഭയിൽ ഉന്നയിച്ചു ചർച്ച ചെയ്യേണ്ടതില്ലെന്നു മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നൽകിയ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്ന കീഴ്വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.