കോഴിക്കോട്: പോലീസ് റിപ്പോർട്ട് അതേപോലെ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ വലിയ ബഹുമാനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിൽ മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.