തിരുവനന്തപുരം: മുൻമന്ത്രി കെ.എം. മാണിയുടെ പ്രതിമ തലസ്ഥാനത്തു സ്ഥാപിക്കണമെന്ന് കേരള കോണ്ഗ്രസ്- എം. ഇതിനാവശ്യമായ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
കേരള കോണ്ഗ്രസ്- എം നേതാവും കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയും അന്പത്തിമൂന്നു വർഷം എംഎൽഎയുമായിരുന്ന കെ.എം. മാണിയോടുള്ള ആദരം പ്രകടിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിന്റെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.