കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാർഷികമേളയ്ക്ക് ഇന്നു തുടക്കം. രാവിലെ 10.15ന് കെഎസ്എസ്എസ് പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് പതാക ഉയർത്തും. തുടർന്ന് സിബിആർ കലാപരിപാടികളും 11.30നു സ്പെഷൽ സ്കൂൾ വിദ്യാർഥികളുടെ ഗ്രൂപ്പ് ഡാൻസ് മത്സരവും കോമഡി സ്കിറ്റ് മത്സരവും നടത്തപ്പെടും. 12ന് മുട്ടപ്പൂക്കള നിർമാണ മത്സരവും തുടർന്ന് ദന്പതികൾക്കായി കപ്പ അരിച്ചിൽ മത്സരവും വനിതകൾക്കായി തേങ്ങാ പൊതിക്കൽ മത്സരവും നടത്തപ്പെടും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ. സുരേഷ് കുറുപ്പ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, സംസ്ഥാന കൃഷി വകുപ്പ് അഗ്രിക്കൾചറൽ പ്രൊഡക്ഷൻ കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ് എന്നിവർ സംയുക്തമായി കാർഷിക മഹോത്സവത്തിനു തിരിതെളിക്കും.
ചലച്ചിത്രതാരം മിയ ജോർജ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, വി.എൻ. വാസവൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജോർജ് പുല്ലാട്ട്, അതിരന്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, കോട്ടയം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ വി.എം. ചാക്കോ, കോട്ടയം നബാർഡ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്മെന്റ് മാനേജർ ദിവ്യ കെ.ബി., കാരിത്താസ് ഇന്ത്യ എൻആർഎം മാനേജർ വി.ആർ. ഹരിദാസ്, ഏറ്റുമാനൂർ സർക്കിൾ ഇൻസ്പെക്ടർ എ.ജെ. തോമസ്, വിസിറ്റേഷൻ കോണ്ഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ കരുണ എസ്വിഎം, കെഎസ്എസ്എസ് നവചൈതന്യ വികലാംഗ ഫെഡറേഷൻ പ്രസിഡന്റ് തോമസ് കൊറ്റോടം, ചൈതന്യ പാസ്റ്ററൽ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു കൊച്ചാദംപള്ളി എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവർക്കായി കെഎസ്എസ്എസ് നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തപ്പെടും. വൈകുന്നേരം 4.30ന് സ്പെഷൽ സ്കൂൾ വിദ്യാർഥികളുടെ ബാന്റ്സെറ്റ് മത്സരവും 6.30ന് ആലപ്പുഴ പ്രാർഥന കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം ’കള്ളം പറയാത്ത കള്ളൻ’ നടത്തപ്പെടും.
മേളയോടുബന്ധിച്ച് 2000 കിലോ തൂക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ പോത്തുകളുടെ പ്രദർശനം, കാസർകോഡ് കുള്ളൻ പശു പ്രദർശനം, അലങ്കാര മത്സ്യങ്ങളുടെ മനോഹാരിതയുമായി അക്വാഷോ, മെഡിക്കൽ എക്സിബിഷൻ, പുരാവസ്തു ശേഖരത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറൻസികളും സ്റ്റാന്പുകളും ഉൾപ്പെടെയുള്ള പ്രദർശനം, നാടൻ പച്ചമരുന്നുകളുടെ പ്രദർശനവും വിപണനവും പക്ഷിമൃഗാദികളുടെയും പുഷ്പ-ഫലവൃക്ഷാദികളുടെയും പ്രദർശനവും വിപണനവും, കാർഷിക വിള പ്രദർശനങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക വിളകളുടെ വിപുലമായ ശേഖരവുമായി ഒരുക്കിയിരിക്കുന്ന കാർഷികവിള പ്രദർശന പവിലിയന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു നിർവഹിച്ചു.