+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിതാവിനൊപ്പമെത്തിയ 12 വയസുകാരിയെ പന്പയിൽ പോലീസ് തടഞ്ഞു

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി അ​ച്ഛ​ന്‍റെ കൂ​ടെ എ​ത്തി​യ 12 വ​യ​സു​കാ​രി​യെ പോ​ലീ​സ് ത​ട​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ ബേ​ലൂ​രി​ൽ​നി​ന്നെ​ത്തി​യ സം​ഘ​ത്തി​നൊ​പ്പ​മാ​ണ് പെ​ണ്‍കു​ട്ടി ഉ​ണ്ടാ​യി​
പിതാവിനൊപ്പമെത്തിയ 12 വയസുകാരിയെ പന്പയിൽ പോലീസ് തടഞ്ഞു
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി അ​ച്ഛ​ന്‍റെ കൂ​ടെ എ​ത്തി​യ 12 വ​യ​സു​കാ​രി​യെ പോ​ലീ​സ് ത​ട​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ ബേ​ലൂ​രി​ൽ​നി​ന്നെ​ത്തി​യ സം​ഘ​ത്തി​നൊ​പ്പ​മാ​ണ് പെ​ണ്‍കു​ട്ടി ഉ​ണ്ടാ​യി​രു​ന്ന​ത്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. പെ​ണ്‍കു​ട്ടി​യെ പ​ന്പ​യി​ൽ വ​നി​താ പോ​ലീ​സ് ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പി​താ​വി​നെ സ​ന്നി​ധാ​ന​ത്തേ​ക്കു ക​ട​ത്തി​വി​ടു​ക​യും ചെ​യ്തു. പി​താ​വ് തി​രി​കെ​യെ​ത്തു​ന്ന​തു​വ​രെ പെ​ണ്‍കു​ട്ടി പ​ന്പ​യി​ലെ പോ​ലീ​സ് ഗാ​ർ​ഡ് റൂ​മി​ൽ വി​ശ്ര​മി​ച്ചു. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ശ​ബ​രി​മ​ല​യി​ലെ​ത്തി​നെ​ത്തി​യ കു​ട്ടി ദ​ർ​ശ​നം സാ​ധ്യ​മാ​കാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്ന​തി​ന്‍റെ വി​ഷ​മ​ത്തി​ലു​മാ​യി.

10നും 50​നും മ​ധ്യേ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ ക​യ​റ്റി​വി​ടേ​ണ്ട​തി​ല്ലെ​ന്ന നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നു പോ​ലീ​സ്, ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ളു​ക​ളെ ക​യ​റ്റി​വി​ടു​ന്ന​ത്. നി​ല​യ്ക്ക​ലി​ലും പ​ന്പ​യി​ലും വ​നി​താ പോ​ലീ​സി​നെ നി​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.