തിരുവനന്തപുരം: തീര്‍ഥാടനകാലത്ത് ശബരിമലയില്‍ പ്രതിദിനം 130 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്ടര്‍ അഥോറിറ്റി. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം യഥേഷ്ടം ലഭിക്കാന്‍ എല്ലാ ക്രമീകരണങ്ങളുമൊരുക്കിയതായും വാട്ടര്‍ അഥോറിറ്റി അറിയിച്ചു. പമ്പയില്‍ പ്രതിദിനം 60 ലക്ഷം ലിറ്ററും ശരണപാതയിലും സന്നിധാനത്തുമായി 70 ലക്ഷം ലിറ്ററും കുടിവെള്ളം വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കി. ഇതിനു പുറമെ നിലയ്ക്കലില്‍ പ്രതിദിനം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനും സംവിധാനമുണ്ട്.
പമ്പ, സന്നിധാനം, ശരണപാത, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആര്‍ഒ പ്ലാന്റുകള്‍ വഴി 12.40 ലക്ഷം ലിറ്റര്‍ ശുദ്ധജലവും ലഭ്യമാക്കിയിട്ടുണ്ട്.
പമ്പയില്‍ വാട്ടര്‍ അഥോറിറ്റിയുടെ 2.8 ലക്ഷം ലിറ്ററിന്റെ ഭൂതല സംഭരണിയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നാലു ലക്ഷം ലിറ്ററിന്റെ ഉന്നതതല സംഭരണിയിലുമായി കുടിവെള്ളം ലഭ്യമാക്കും.