കൊച്ചി : ഫിറ്റ്ജി (എഫ്ഐഐടിജെഇഇ) ടാലന്റ് റിവാർഡ് എക്സാം (എഫ്ടിആർഇ) ഡിസംബർ 29 ന്. ഇന്ത്യയിൽ 180 ലധികം നഗരങ്ങളിൽ പരീക്ഷ നടക്കും. എല്ലാ വിദ്യാർഥികൾക്കും ജെഇഇ അഡ്വാൻസ്ഡ്, ജെഇഇ മെയിൻ, കെവിപിവൈ, എൻടിഎസ്ഇ, എൻഎസ്ഇജഐസ്, ഒളിംപ്യാഡ്സ് എന്നിവയുടെ റാങ്ക് സാധ്യതാ സൂചികയോടൊപ്പം നിലവിലെ സ്ഥാനം / ദേശീയതലത്തിലെ റാങ്ക് എന്നിവ അറിയാനുള്ള അവസരമാണിത്. എഫ്ടിആർഇ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 28. രജിസ്ട്രേഷൻ ഫീസ് 400 രൂപ മുതൽ 1000 രൂപ വരെയാണ്. ഓണ്‍ലൈനായും ഒാഫ്ലൈനായും അപേക്ഷിക്കാം. പരീക്ഷാഫലം 2020 ജനുവരി 11 വൈകുന്നേരം നാലു മുതൽ www.fiitjee-ftre.comലൂടെ അറിയാം.