തിരുവനന്തപുരം: 2019 ലെ കേരള മദ്രസാധ്യാപക ക്ഷേമനിധി ബിൽ നിയമസഭ പാസാക്കി. രാജ്യത്തെ ഏറ്റവും ചുരുങ്ങിയ ശന്പളം പറ്റുന്നവരാണ് മദ്രസ അധ്യാപകരെന്നും ക്ഷേമനിധി വരുന്നതോടെ അവർക്ക് ആശ്വാസം പകരാൻ കഴിയുമെന്നും മറുപടി ചർച്ചയിൽ മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കി.