തിരുവനന്തപുരം: കേരള സർവകലാശാലയിലെ മോഡറേഷൻ വിവാദവുമായി ബന്ധപ്പെട്ടു വൈസ് ചാൻസലറെ, ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ചുവരുത്തി വിശദീകരണം തേടി. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം നടക്കുന്നതായി വൈസ് ചാൻസലർ ഡോ. മഹാദേവൻ പിള്ള ഗവർണറെ അറിയിച്ചതായാണു സൂചന. സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഇന്നലെ നിയമസഭയിൽ പ്രതിപക്ഷബഹളം ശക്തമായിരുന്നു.