തിരുവനന്തപുരം: സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങൾ മുഖേന നടക്കുന്ന സാമൂഹ്യ സുരക്ഷാ/ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് സാങ്കേതിക കാരണങ്ങളാൽ 20ന് ഉണ്ടായിരിക്കില്ല. ഗുണഭോക്താക്കൾ മസ്റ്ററിംഗിനായി 20ന് അക്ഷയ കേന്ദ്രങ്ങളിൽ എത്തേണ്ടതില്ലെന്നു ധനകാര്യവകുപ്പ് അറിയിച്ചു.