തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടെ ക്രമക്കേട് നടത്തിയതിന്റെ പേരിൽ 276 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. ഇതിൽ ഒൻപതു ചീഫ് എൻജിനിയർമാർ ഉൾപ്പെട്ടിട്ടുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.