തിരുവനന്തപുരം: വാളയാർ കേസിൽ വീഴ്ച വരുത്തിയതിന് ഉത്തരവാദിയായ സർക്കാർ വക്കീലിനെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഇതു സംബന്ധിച്ച ഉത്തരവിൽ താൻ ഒപ്പുവച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ വക്കീലിനെ നിയമിച്ചതെന്നും എം.വിൻസന്റിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.