കോട്ടയം: ശബരി ഗ്രീൻഫീൽഡ് വിമാനത്താവളം നിർമാണത്തിനു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ ഭരണകൂടം അടുത്തമാസം പാലാ സബ് കോടതിയിൽ അന്യായം ഫയൽ ചെയ്യും. ഗവ. പ്ലീഡർ സജി കൊടുവത്തിനെ ഇതിന്റെ നടത്തിപ്പിനായി സർക്കാർ സ്പെഷൽ പ്ലീഡറായി നിയമിക്കും. അന്യായം നൽകാനുള്ള ഫയലുകൾ തയാറാക്കിക്കഴിഞ്ഞു. കുത്തക പാട്ടക്കാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളം നിർമിക്കാൻ നിലവിൽ കൈവശക്കാരായ ബിലീവേഴ്സ് ചർച്ചിൽനിന്നു വിട്ടുകിട്ടുന്നതിനാണ് അന്യായം ഫയൽ ചെയ്യുന്നത്.
സർക്കാർ അന്യായം ഫയൽ ചെയ്യാനിരിക്കെ ബിലീവേഴ്സ് ചർച്ച് പ്രതിനിധികൾ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തതായി പ്ലീഡർ സജി കൊടുവത്ത് പറഞ്ഞു. സഭയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ അവരുടെ അനുമതിയില്ലാതെ വിമാനത്താവളം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി വ്യക്തമാക്കിയാണ് റിട്ട്. ഉടമസ്ഥവകാശം സംബന്ധിച്ച കോടതി വിധികളുടെ അടിസ്ഥാനത്തിൽ അവകാശം ഉന്നയിച്ചാണ് റിട്ട് നൽകിയിട്ടുള്ളത്. അതേസമയം ഈ റിട്ടിൽ ഹൈക്കോടതി അഡ്മിഷൻ നൽകിയിട്ടില്ല. കോടതി കേസ് പരിഗണനയ്ക്കെടുത്താലും സർക്കാർ തലത്തിൽ പാലാ കോടതിയിലെ അന്യായവുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടു നീങ്ങാനാണു തീരുമാനം. പ്ലീഡർ ഇതുമായി ബന്ധപ്പെട്ട അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുണ്ട്.