കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. കൊച്ചി കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടക്കുന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗാണ് സെലിബ്രിറ്റി ലീഗിലെ സീസണിലെ ആദ്യ ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന്റെ മൂന്നാം സീസണാണ് അരങ്ങേറുന്നത്. ഓണ്‍ലൈന്‍ ഫൈറ്റ് റൈഡേഴ്സും കൊച്ചിന് സൂപ്പര്‍ കിംഗ്സും തമ്മിലാണ് ആദ്യ മത്സരം. രാവിലെ പത്തിനു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ലിസ്റ്റിന് സ്റ്റീഫന്റെ അധ്യക്ഷതയില്‍ സീസണ് മൂന്നിന്റെ ഉദ്ഘാടനം കേരള ഫിലിം പ്രൊഡ്യൂസര്‍സ് അസോസിയേഷന് സെക്രട്ടറി ആന്റോ ജോസഫ് നിര്‍വഹിക്കും.