കോതമംഗലം: യാക്കോബായ യൂത്ത് അസോസിയേഷൻ യുവജനവാര സമാപനത്തോടനുബന്ധിച്ചു കോതമംഗലത്ത് യുവജനസംഗമറാലിയും വിശ്വാസപ്രഖ്യാപനവും നടത്തി.
മാർത്തോമ്മ ചെറിയ പള്ളിയിൽ നിന്നാരംഭിച്ച റാലി കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. നഗരംചുറ്റി നടത്തിയ റാലിയിൽ നൂറുകണക്കിനു യുവജനങ്ങൾ പതാകയുമേന്തി അണിനിരന്നു.
മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ അന്തിമോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, വൈദിക ട്രസ്റ്റി സ്ലീബാ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, ചെറിയപളളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ.എൽദോസ് കാക്കനാട്ട്, യൂത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസ് സ്ലീബാ, ഭാരവാഹികളായ ജെയിൻ മാത്യു, ജോമോൻ പാലക്കാടൻ, സ്കറിയ മാത്യു, ബൈജു മത്താറ, സിനോൾ വി. സാജു, കെ.സി. പോൾ, പള്ളി ട്രസ്റ്റിമാരായ സി.ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ, യൂണിറ്റ് സെക്രട്ടറി എബിൻ കട്ടങ്ങനാൽ എന്നിവർ റാലിയുടെ മുൻനിരയിൽ അണിനിരന്നു.
റാലി തിരികെ പള്ളിയിൽ എത്തിച്ചേർന്നപ്പോൾ വിശ്വാസ പ്രഖ്യാപനം നടത്തി. സ്ലീബാ വട്ടുവേലിൽ കോർ എപ്പിസ്കോപ്പ വിശ്വാസപ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പള്ളിക്കു മുന്നിൽ മുട്ടുകുത്തിനിന്നു പ്രതിജ്ഞയിൽ പങ്കെടുത്ത മെത്രാപ്പോലീത്തമാർക്കും വൈദികർക്കുമൊപ്പം പള്ളിക്കു ചുറ്റും മുട്ടുകുത്തിനിന്നാണ് യുവജനങ്ങൾ വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ഏറ്റുചൊല്ലിയത്. പള്ളിയിൽ സന്ധ്യാ നമസ്കാരത്തോടെ പരിപാടികൾ സമാപിച്ചു.