പൊന്നാനി: പൊന്നാനി പുളിക്കകടവ് ജംഗ്ഷനിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു മരിച്ച തിരൂർ ബി.പി.അങ്ങാടി സ്വദേശികളായ മൂന്നു പേർക്കു നാട് കണ്ണീരോടെ വിട നൽകി. ശനിയാഴ്ച അർധരാത്രിയിലാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ ചിറയിൽ അഹമ്മദ് ഫൈസൽ (48), ഭാര്യ സുബൈദ (40) കുടുംബ സുഹൃത്ത് പൊറാടത്ത് പറന്പിൽ നൗഫൽ (38) എന്നിവരാണ് മരിച്ചത്. പുറങ്ങിലെ ബന്ധുവീട്ടിൽ നിന്നു ബിപി അങ്ങാടിയിലെ വീട്ടിലേക്കു പോകുന്പോഴാണ് ചരക്കുലോറി ഇവർ സഞ്ചരിച്ച കാറിലിടിച്ചത്.
തകർന്നടിഞ്ഞ കാറിനകത്തുനിന്നു ഏറെ ശ്രമകരമായാണ് ഇവരെ പുറത്തെടുത്തത്. മൂന്നുപേരും തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ സുഹൃത്ത് നൗഷാദ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അപകടനില തരണം ചെയ്തിട്ടില്ല.
മരിച്ച ഫൈസലിന്റെ കൂട്ടുകാരും കുടുംബസുഹൃത്തുക്കളും ആയിരുന്നു നൗഫലും പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന നൗഷാദും. ഫൈസലിന്റെ ദൂര യാത്രകളിലെല്ലാം ആത്മ സുഹൃത്തുക്കളായ നൗഫലിനെയും നൗഷാദിനെയും കൂടെ കൂട്ടാറുണ്ടായിരുന്നു. പതിവുപോലെ ശനിയാഴ്ചയും ഫൈസലും ഭാര്യയും കുടുംബ വീട്ടിലേക്കുള്ള സന്ദർശന യാത്രയിൽ ഇരുവരെയും കൂടെ കൂട്ടുകയായിരുന്നു.
ഏതാനും മാസം മുന്പാണ് നൗഫലിന്റെ പിതാവ് മക്കയിൽ മരിച്ചത്. അഹമ്മദ് ഫൈസലാണ് കാർ ഓടിച്ചിരുന്നത്. വർഷങ്ങളായി ദുബായിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഫൈസൽ ഒരു മാസം മുന്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഖദീജ ബിൻസി, ഫാത്തിമ ജിൻഷ, ഷാഹുൽ ഹമീദ് എന്നിവർ മക്കളാണ്. ഹമീദ് മരുമകനാണ്. പരേതനായ പൊറാടത്ത് പറന്പിൽ അബ്ദുൾ ലത്തീഫിന്റെയും ഉമ്മു സൽമയുടെയും മകനാണ് മരിച്ച നൗഫൽ. ഭാര്യ ഷബീബ.
എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്നലെ രാവിലെ പൊന്നാനി പോലീസ് ഇൻക്വസ്റ്റ് നടത്തി.തുടർന്ന് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ കണ്ണംകുളം ജുമാ മസ്ജിദിൽ ഖബറടക്കി.