കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എജിയോട് നിയമോപദേശം തേടുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. സുപ്രീംകോടതി വിധിയിൽ വ്യത്യസ്ത വാദമുഖങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്. യുവതികൾ എത്തുന്പോൾ അതിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.