നീണ്ടൂർ: അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതരരോഗം ബാധിച്ചു വിദ്യാർഥിനി മരിച്ചു. നീണ്ടൂർ പതാരപ്പള്ളിൽ പി.പി. ഷൈജുവിന്റെ മകൾ അപർണ(16)യാണ് മരിച്ചത്. നീണ്ടൂർ എസ്കെവിജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയായിരുന്നു.
അമ്മ സലി കൊങ്ങാണ്ടൂർ കൊച്ചിലാംകുന്നേൽ കുടുംബാംഗം. സഹോദരൻ: അഭിലാഷ് (സെന്റ് തോമസ്എച്ച്എസ് എട്ടാം ക്ലാസ് വിദ്യാർഥി). പുതിയ രക്തകോശങ്ങൾ നിർമിക്കാനുള്ള ശേഷി ശരീരത്തിനു നഷ്ടമാകുന്ന രോഗമാണ് അപ്ലാസ്റ്റിക് അനീമിയ. വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.