കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ 22 മുതൽ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്ക്കുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. ചാർജ് വർധിപ്പിക്കുക, മിനിമം ചാർജ് 10 രൂപയും കിലോമീറ്ററിന് 80 പൈസയുമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക് നടത്തുന്നത്.