കട്ടപ്പന: ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച അസാധാരണ പ്രേഷിതമാസത്തിന്റെ ഇടുക്കി രൂപതയിലെ സമാപനവും വൈദിക-സന്യസ്ത-അല്മായ മഹാസംഗമവും നാളെ വെള്ളയാംകുടിയിൽ നടക്കും. രാവിലെ 7.30-ന് ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന കൃതജ്ഞതാ ബലിയോടുകൂടി പരിപാടികൾ തുടങ്ങും.
ഉച്ചകഴിഞ്ഞ് രണ്ടിന് സമാപനസമ്മേളനത്തിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും. മാർ റാഫേൽ തട്ടിൽ, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, മാർ ജോസഫ് അരുമച്ചാടത്ത്, ഫാ. റോയി കണ്ണഞ്ചിറ സിഎംഐ, വികാരി ജനറാൾമാരായ മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ്, പ്രൊവിൻഷ്യൽ സിസ്റ്റർ ആനി പോൾ സിഎംസി, പ്രൊവിൻഷ്യൽ ഡോ. സിസ്റ്റർ സുഗുണ എഫ്സിസി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി.വി. ലൂക്ക തുടങ്ങിയവർ പ്രസംഗിക്കും.
രൂപതയിലെ ഇരുന്നൂറോളം വൈദികരും ആയിരത്തോളം സമർപ്പിതരും കൈക്കാരന്മാർ, പ്രതിനിധി യോഗാംഗങ്ങൾ, കുടുംബകൂട്ടായ്മാ ലീഡേഴ്സ്, വിശ്വാസപരിശീലകർ, ഭക്തസംഘടനാ ഭാരവാഹികൾ, ദേവാലയ ശുശ്രൂഷികൾ തുടങ്ങിയ അല്മായ പ്രതിനിധികളും മഹാസംഗമത്തിന്റെ ഭാഗമാകും. വിവിധ സന്യാസസമൂഹത്തിന്റെ സുപ്പീരിയർമാരും ഭക്തസംഘടനകളുടെ രൂപത ഭാരവാഹികളും പങ്കെടുക്കും.
ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മിഷൻ എക്സിബിഷൻ വെള്ളയാംകുടി സെന്റ് ജോർജ് പാരീഷ് ഹാളിലെ മിനി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.
മോണ്‍. ജോസ് പ്ലാച്ചിക്കൽ ജനറൽ കണ്‍വീനറായും മോണ്‍. ഏബ്രഹാം പുറയാറ്റ്, ഫാ. ജയിംസ് മാക്കിയിൽ, ഫാ. ജോർജ് പാട്ടത്തേക്കുഴി, ഫാ. ജയിംസ് മംഗലശേരി, ഫാ. മാത്യു ഞവരയ്ക്കാട്ട്, ഫാ. മാത്യു ഇരുന്പുകുത്തിയിൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. തോമസ് ശൗര്യാംകുഴി, മിഥുൻ സണ്ണി. ഫാ. സെബാസ്റ്റ്യൻ അന്പാട്ടുകുന്നേൽ എന്നിവർ കണ്‍വീനർമാരായുമുള്ള വിവിധ കമ്മിറ്റികൾ നേതൃത്വം നൽകും. സഭയുടെ പ്രേഷിതസ്വഭാവം വരച്ചുകാണിക്കുവാനും രൂപത പ്രേഷിതരംഗങ്ങളിൽ കൂടുതൽ സജ്ജമാകുവാനും സംഗമം കാരണമാകുമെന്ന് മോണ്‍. ജോസ് പ്ലാച്ചിക്കൽ, വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജയിംസ് മംഗലശേരിൽ, ഫാ. ജിൻസ് കാരക്കാട്ട്, ബേബിച്ചൻ ശൗര്യാംകുഴിയിൽ, ടോമി വേലിക്കകത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.