തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല സുരക്ഷാ ക്രമീകരണത്തിൽ മാറ്റം വേണോയെന്നതു പരിശോധിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്ററുമായി കൂടിയാലോചന നടത്തും. അന്തിമ തീരുമാനം ഉടനുണ്ടാകും. ഏതു സാഹചര്യവും നേരിടാൻ പോലീസ് സജ്ജമാണെന്നും അതു പോലീസിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.