+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

ചോ​​റ്റാ​​നി​​ക്ക​​ര/​​പ​​ള്ളു​​രു​​ത്തി: തി​​രു​​വാ​​ങ്കു​​ള​​ത്തി​​ന​​ടു​​ത്ത് കോ​​ട്ട​​യ​​ത്തു​​പാ​​റ മി​​നി ബൈ​​പാസി​​ൽ ടൂ​​റി​​സ്റ്റു​​ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്
ടൂറിസ്റ്റ് ബസും ബൈക്കും  കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
ചോ​​റ്റാ​​നി​​ക്ക​​ര/​​പ​​ള്ളു​​രു​​ത്തി: തി​​രു​​വാ​​ങ്കു​​ള​​ത്തി​​ന​​ടു​​ത്ത് കോ​​ട്ട​​യ​​ത്തു​​പാ​​റ മി​​നി ബൈ​​പാസി​​ൽ ടൂ​​റി​​സ്റ്റു​​ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ ര​​ണ്ടു​​പേ​​ർ മ​​രി​​ച്ചു.

പ​​​ള്ളു​​​രു​​​ത്തി പെ​​​രു​​​മ്പ​​​ട​​​പ്പ് റോ​​​ഡി​​​ൽ ശാ​​​സ്താ ടെ​​​മ്പി​​​ൾ ലൈ​​​നി​​​ൽ വെ​​​ളി​​​പ്പ​​​റ​​​മ്പി​​​ൽ രാ​​​ഘ​​​വ​​​ൻ മ​​​ക​​​ൻ ബേ​​​ബി (49) ക​​​ണ്ട​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ മ​​​ക​​​ൻ പ്ര​​​സാ​​​ദ് (42) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.15 ഓ​​ടെ ആ​​യി​​രു​​ന്നു അ​​പ​​ക​​ടം. ര​​ണ്ടു​​പേ​​രും ബൈ​​ക്കോ​​ടു​​കൂ​​ടി ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. പ്ര​​സാ​​ദി​​ന്‍റെ ദേ​​ഹ​​ത്തു​​കൂ​​ടി ബ​​സ് ക​​യ​​റി​​യി​​റ​​ങ്ങി. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​യു​​​ട​​​ൻ ര​​ണ്ടു​​പേ​​രെ​​യും നാ​​​ട്ടു​​​കാ​​​ർ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​സാ​​​ദ് മ​​​രി​​​ച്ചി​​​രു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​ത്തി​​ച്ച​​ശേ​​ഷ​​മാ​​ണ് ബേ​​​ബി​ മ​​രി​​ച്ച​​ത്. കോ​​ട്ട​​യ​​ത്തു​​നി​​ന്ന് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യി വ​​ണ്ട​​ർ​​ലാ​​യി​​ലേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്നു ടൂ​​റി​​സ്റ്റ്ബ​​സ്. ജോ​​​ലി​​​സ്ഥ​​​ല​​​മാ​​​യ ചോ​​​റ്റാ​​​നി​​​ക്ക​​​ര​​​യി​​​ലെ സ്കൂ​​ട്ട​​ർ വ​​​ർ​​​ക്ക്ഷോ​​​പ്പി​​​ലേ​​​ക്ക് ബൈ​​ക്കി​​ൽ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു ബേ​​ബി​​യും പ്ര​​സാ​​ദും . ചോ​​റ്റാ​​നി​​ക്ക​​ര പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
ഇ​​​രു​​​വ​​​രു​​​ടെ​​​യും സം​​​സ്കാ​​​രം ഇ​​ന്നു രാ​​​വി​​​ലെ ഒ​​ന്പ​​തി​​ന് ​പ​​​ള്ളു​​​രു​​​ത്തി പൊ​​​തു​​ശ്മ​​​ശാ​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കും.