തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ പിന്നോക്കാവസ്ഥ പ്രത്യേകം പഠിക്കാനായി കമ്മീഷനെ നിയമിക്കുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നു മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ സാന്പത്തികമായും വിദ്യാഭ്യാസപരമായുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പഠനത്തിനായി കമ്മീഷനെ നിയിക്കണമെന്ന പി.ടി. തോമസിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
കമ്മീഷനെ നിയോഗിച്ചില്ലെങ്കിലും ലത്തീൻ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ അടക്കമുള്ള കാര്യങ്ങൾ സർക്കാർ ഗൗരവപൂർവം പരിശോധിക്കുന്നുണ്ട്. സർക്കാർ സർവീസിലെ ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.