കൊച്ചി: എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ വിവിധ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന മുഴുവൻ മത്സ്യത്തൊഴിലാളി പെൻഷൻകാരും (നിലവിൽ ലൈഫ് സർട്ടിഫിക്കറ്റ് അതാതു ഫിഷറീസ് ഓഫീസുകളിൽ സമർപ്പിച്ചവരുൾപ്പെടെ) അക്ഷയകേന്ദ്രങ്ങൾ മുഖേന സൗജന്യമായി ലഭ്യമാകുന്ന ജീവൻരേഖ സംവിധാനം വഴി അവരവരുടെ പെൻഷൻ മസ്റ്റർ ചെയ്യേണ്ടതാണ്. സർക്കാർ നിർദേശ പ്രകാരം ക്ഷേമനിധി ബോർഡിൽ നിന്നു പെൻഷനുകൾ സ്വീകരിക്കുന്ന തൊഴിലാളികൾ 30 വരെ നേരിട്ട് ഹാജരായി പെൻഷൻ കൂട്ടിച്ചേർക്കേണ്ടതാണ്. ഈ സംവിധാനം നിശ്ചിത സമയപരിധിക്കുള്ളിൽ വിനിയോഗിക്കാത്തവർക്ക് അടുത്ത ഗഡു പെൻഷൻ പൂർണമായി തടസപ്പെടും.
ഈ മേഖലയിൽ നിലവിലുള്ള കിടപ്പുരോഗികളായ പെൻഷൻകാർ അവരവരുടെ അവശതകൾ നേരിട്ടറിയാവുന്ന വ്യക്തികൾ മുഖേന ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പെൻഷൻ കൂട്ടിച്ചേർക്കണം.
ഈ വിഷയത്തിൽ ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് അതാത് ഫിഷറീസ് ഓഫീസർമാരെയോ, റീജണൽ ഓഫീസറെയോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484 2396005, 9188341684.