കോട്ടയം: ദീപിക മുൻ മാനേജിംഗ് എഡിറ്റർ ഫാ. കൊളംബിയർ സിഎംഐയുടെ സ്മരണയ്ക്കു ഫാ. കൊളംബിയർ കയത്തിൻകര സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മാധ്യമ അവാർഡിനു കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് വി. വിമൽകുമാർ അർഹനായി. അവയവദാനവുമായി ബന്ധപ്പെട്ട റിപ്പോർട്ടിനാണ് പുരസ്കാരം. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു അവാർഡ്.