കൊച്ചി: പൊതുജനങ്ങളുടെയും പരിസരവാസികളുടേയും സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നെന്ന പരാതിക്ക് പരിഹാരം കാണാന്‍ കള്ളു ഷാപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചില നിബന്ധനകളോടെ സര്‍ക്കാര്‍ കരട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
2002ലെ അബ്കാരി ഷോപ്പ് ഡിസ്പോസല്‍ റൂള്‍ ചട്ടം ഒമ്പത് (12) പ്രകാരം പുറപ്പെടുവിച്ച നിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലറിന്റെ പതിപ്പ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കള്ളു ഷാപ്പുകളുടെ പ്രവര്‍ത്തനം വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണമെന്നതാണ് പ്രധാന നിര്‍ദേശം. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖാണ് ഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം 25ന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
ഷാപ്പ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉള്‍ഭാഗം പുറത്ത് കാണാത്ത വിധം മറച്ചിരിക്കണമെന്നും വൃത്തിയുള്ള പ്രത്യേക സ്ഥലം ഒരുക്കി വേണം കള്ള് സൂക്ഷിക്കേണ്ടതെന്നും വൃത്തിയുള്ള പാത്രത്തില്‍ കള്ള് സൂക്ഷിക്കുകയും വിതരണം ചെയ്യുകയും വേണമെന്നും കരട് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മതിയായ കസേരയും ഡെസ്കുകളും സജ്ജീകരിക്കണം, മലിനജലവും ഭക്ഷണ മാലിന്യമടക്കമുള്ളവയും ഒഴിവാക്കാന്‍ തൃപ്തികരമായ ക്രമീകരണങ്ങള്‍ ചെയ്യണം, ദൈനംദിന മാലിന്യങ്ങള്‍ നീക്കല്‍ ലൈസന്‍സിയുടെ ചുമതലയാണ്.
ജല ലഭ്യതയും വൃത്തിയുമുള്ള ഉപയോഗയോഗ്യമായ ശുചിമുറികള്‍ ഒരെണ്ണമെങ്കിലും ഷാപ്പ് കെട്ടിടത്തില്‍ നിന്നു പരമാവധി ദൂരത്തില്‍ വളപ്പിനകത്തായി ഉണ്ടായിരിക്കണം, ശുചിമുറികള്‍ അടച്ചുറപ്പുള്ളതായിരിക്കണം, ആവശ്യത്തിന് വെളിച്ചവും വായു സഞ്ചാരവും ഉണ്ടായിരിക്കണം.
ഭക്ഷണ പദാര്‍ഥങ്ങള്‍ ഷാപ്പില് വിതരണം ചെയ്യാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം, ഷാപ്പുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പരിശോധനാ കുറിപ്പില്‍ ഇവ രേഖപ്പെടുത്തി ആവശ്യമായ നിര്‍ദേശങ്ങളും നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.