കൈപ്പുഴ: കെസിവൈഎൽ സുവർണജൂബിലിയുടെ ഒരുവർഷം നീണ്ടുനിന്ന ആഘോഷങ്ങൾക്കു നാളെ കൈപ്പുഴയിൽ സമാപനം. ഇന്നു വൈകുന്നേരം 5.30നു കോട്ടയം ബിസിഎം ഓഡിറ്റോറിയത്തിൽ മുൻകാല കെസിവൈഎൽ ഭാരവഹികളുടെയും പ്രവർത്തകരുടെയും കുടുംബസംഗമം നടത്തും.
നാളെ ഉച്ചകഴിഞ്ഞു രണ്ടിനു സമാപനസമ്മേളനത്തോടുബന്ധിച്ച് 700ൽപരം യുവജനങ്ങൾ പങ്കെടുക്കുന്ന മെഗാമാർഗംകളിയും തുടർന്ന് റാലിയും പൊതുസമ്മേളനവും നടത്തും. സീറോ മലബാർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിൽ ഉദ്ഘാടനംചെയ്യും. കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ അധ്യക്ഷതവഹിക്കും.
കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ജസ്റ്റീസ് സിറിയക് ജോസഫ്, തോമസ് ചാഴികാടൻ എംപി, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെസിസി അതിരൂപത പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ. മാത്യു കട്ടിയാങ്കൽ, ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഷെല്ലി ആലപ്പാട്ട്, ജോമി കൈപ്പാറേട്ട്, ബിബിൻ ബെന്നി തുടങ്ങിയവർ പ്രസംഗിക്കും.