കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്ളാറ്റ് നിര്‍മിച്ചു വിറ്റ് തട്ടിപ്പു നടത്തിയെന്ന കേസില്‍ പ്രതികളായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് എംഡി സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് ജൂണിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവര്‍ നല്കിയ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഫ്ളാറ്റുകൾ നിയമം ലംഘിച്ചു നിര്‍മിച്ചെന്ന് വിലയിരുത്തിയ സുപ്രീം കോടതി ഇവ പൊളിച്ചു കളയാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തത്.