തിരുവനന്തപുരം: ചേർത്തല, തുറവൂർ സെക്ഷനിലെ ട്രാക്ക് നവീകരണ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് എറണാകുളം-കായംകുളം റൂട്ടിൽ ആലപ്പുഴവഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയംവഴി തിരിച്ചു വിടും. രണ്ടെണ്ണം വൈകും. ഈ മാസം 16 മുതൽ ഡിസംബർ പത്തുവരെ വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു നിയന്ത്രണം.
മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ്(16603), ഹസ്രത്ത് നിസാമുദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്(12432), എംജിആർ ചെന്നെെ സെൻട്രൽ-തിരുവനന്തപുരം എസി സൂപ്പർ ഫാസ്റ്റ്(22207) എന്നിവയാണു കോട്ടയംവഴി തിരിച്ചുവിടുന്നത്. കോട്ടയംവഴി പോകുന്ന മാവേലി എക്സ്പ്രസിന് എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
രാജധാനി എക്സ്പ്രസിന് എറണാകുളം ടൗണിലും ആലപ്പുഴയിലും സ്റ്റോപ്പുണ്ട്. ചെന്നൈ എസി സൂപ്പർ ഫാസ്റ്റ് എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ നിർത്തും. ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസ്(16127) ഒരു മണിക്കൂർ 50 മിനിറ്റ് ചേർത്തലയിൽ പിടിച്ചിടും. തിരുവനന്തപുരം-നിസാമുദീൻ പ്രതിവാര എക്സ്പ്രസ്(22655) ചേർത്തലയിൽ 40 മിനിറ്റ് പിടിച്ചിടും.