ചെങ്ങന്നൂർ: മതവും നിയമവും കൂട്ടിക്കുഴയ്ക്കരുതെന്നും വിശ്വാസികളെ അവരുടെ വഴിക്ക് വിടണമെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.
ശബരിമല സുപ്രീംകോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിയെ സ്വാഗതം ചെയ്യുന്നു. ഏഴംഗ ബഞ്ചിന് വിട്ട തീരുമാനം നല്ലതാണ്. ഇത് ഭക്തർക്കു കൂടുതൽ ആത്മവിശ്വാസം നൽകും.
മുൻ വിധിയിൽ സ്റ്റേ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല. നിലവിലെ അവസ്ഥയിൽ നടപടിയിൽ സാവകാശം കൊടുക്കണമോ എന്നത് സർക്കാർ തീരുമാനിക്കേണ്ടതാണ്. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന് പറഞ്ഞത് നല്ലകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.