പന്തളം: അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം സന്തോഷമുള്ളതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. മുന്‍പുണ്ടായ വിധി തെറ്റാണെന്ന ബോധ്യത്തില്‍നിന്നാണ് വിഷയം ഏഴംഗ ബഞ്ചിന് കൈമാറുന്നതെന്നും ശശികുമാരവർമ ചൂണ്ടിക്കാട്ടി.
ഏറെ നാളായി അയ്യപ്പ ഭക്തരുടെ മനസിലുണ്ടായിരുന്ന വിങ്ങലിനാണ് സുപ്രീംകോടതിയുടെ വിധിയിലൂടെ അവസാനമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ നാളായി അയ്യപ്പ ഭക്തരുടെ മനസിലുണ്ടായിരുന്ന വിങ്ങലിനാണ് സുപ്രീംകോടതിയുടെ വിധിയിലൂടെ അവസാനമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.