ചങ്ങനാശേരി: ശബരിമല ഹർജി ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ തീരുമാനപ്രകാരം ഏഴംഗ ബഞ്ചിനു വിട്ടുകൊണ്ടുള്ള സുപ്രീകോടതി വിധി സ്വാഗതാർഹമാമെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. വിശ്വാസത്തിന്റെയും വിശ്വാസസമൂഹത്തിന്റെയും വിജയമാണു വിധിയെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ജഡ്ജിമാരുടെ വിധിയായിരിക്കും ഇനി നടപ്പാക്കുന്നതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.