തിരുവനന്തപുരം: ശിക്ഷാ സമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനിക രീതികളിലൊന്നായ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനുമായി നവംബര്‍ 15 "നല്ലനടപ്പ് ദിനം' ആയി ആചരിക്കുന്നു.
ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ ജന്മദിനമാണു നല്ലനടപ്പ് ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി 15 മുതല്‍ ഡിസംബര്‍ നാലു വരെ സെമിനാറുകള്‍, മത്സരങ്ങള്‍, ശില്പശാലകള്, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, പ്രൊബേഷന്‍ അനുബന്ധ പദ്ധതികളെ സംബന്ധിച്ചുള്ള അവബോധ രൂപീകരണം തുടങ്ങി വിവിധ പരിപാടികള്‍ സംസ്ഥാന വ്യാപകമായി നടക്കും. നല്ലനടപ്പ് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രണ്ടിനു പട്ടം ഇ.എം.എസ്. ഹാളില്‍ (ജില്ലാ പഞ്ചായത്ത്) ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.