പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 1.200 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ഏലപ്പാറ സ്വദേശി ഷിനോ (29)യാണ് പിടിയിലായത്. തമിഴ്നാട്ടിൽനിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പായ്ക്കറ്റ് ഒന്നിന് 500 രൂപയ്ക്കാണ് ചില്ലറ വില്പന. പിടികൂടിയ കഞ്ചാവിന് 70,000 രൂപ വിലവരും. പ്രതിക്കെതിരേ 2016 ൽ കമ്പംമേട് പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും പോലീസ് പറഞ്ഞു.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിലാണ് പ്രതി പിടിയിലായത്.