കട്ടപ്പന: സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തിന് കട്ടപ്പനയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഭൂമി വിഷയത്തിൽ ഒന്നുംപറയാതെ മടങ്ങി. ഇടുക്കി ജില്ലയിൽ ഭൂവിനിയോഗത്തിനും നിർമാണത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ പുറത്തിറക്കിയ ഉത്തരവുകൾക്കെതിരേ വ്യാപകമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കട്ടപ്പന പരിപാടി. നിയമസഭയിൽ പി.ജെ. ജോസഫ് അവതരിപ്പിച്ച അടിയന്തര പ്രമേയചർച്ചയിൽ ഭൂ വിഷയവുമായി ബന്ധപ്പെട്ടു സർവകക്ഷിയോഗം വിളിക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് വിശദീകരണങ്ങൾ ഉണ്ടായിട്ടില്ല.