കോട്ടയം: കെസിവൈഎം സംസ്ഥാനസമിതി വിജയപുരം രൂപതയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല വനിത ക്യാന്പ് ’പ്രചോദിനി-2019’ന് ഇന്നു കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ തുടക്കം. കേരളത്തിലെ 32 രൂപതകളിൽനിന്നായി 150ൽപരം യുവതികൾ പങ്കെടുക്കുന്ന ക്യാന്പ് തോമസ് ചാഴിക്കാടൻ എംപി ഉദ്ഘാടനം ചെയ്യും. ഫാ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ, നിഷ ജോസ്, സിസ്റ്റർ നോർബട്ട സിടിസി, ഡോ. അഭിരാമി തുടങ്ങിയവർ ക്ലാസുകൾക്കു നേതൃത്വം നല്കും.
മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാന്പ് 17നു സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണ് ചിന്താ ജെറോം ഉദ്ഘാടനംചെയ്യും. ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ബിജോ പി. ബാബു, ഡെലിൻ ഡേവിഡ്, സിസ്റ്റർ റോസ് മെറിൻ എസ്ഡി തുടങ്ങിയവർ പ്രസംഗിക്കും. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, കെ.എസ്. ടീന, റോസ്മോൾ ജോസ്, ഡെനിയ സിസി ജയൻ, സിസ്റ്റർ റാണി സിഎംഎം, ഫാ. ജോണ് വിയാനി, വർഗീസ് മൈക്കിൾ തുടങ്ങിയവർ ക്യാന്പിനു നേതൃത്വം നല്കും.