കോട്ടയം: കെഎസ്ആർടിസി മണ്ഡലകാല സ്പെഷൽ സർവീസ് കോട്ടയത്തുനിന്ന് ഇന്നു തുടങ്ങും. തുടക്കത്തിൽ 25 ബസുകളും ജീവനക്കാരുമാണ് എരുമേലി, പന്പ സർവീസിനു വിവിധ ഡിപ്പോകളിൽനിന്നു കോട്ടയത്ത് എത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ 10 ബസുകൾ കൂടി എത്തും.
കോട്ടയം റെയിൽവേ സ്റ്റേഷനിലും ഡിപ്പോയിലും തീർഥാടകരുടെ സൗകര്യാർഥം പ്രത്യേകം കൗണ്ടറുകൾ തുടങ്ങും.
ഈ ബസുകളിൽ തീർഥാടകർക്കൊപ്പം മറ്റുള്ളവർക്കും യാത്രചെയ്യാം. പാന്പാടി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിൽ മാത്രമേ സ്റ്റോപ്പ് അനുവദിക്കൂ. കഴിഞ്ഞ വർഷത്തെ അതേ ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുക.