ചങ്ങനാശേരി: മന്നംട്രോഫി സംസ്ഥാന കലാകായികമേള നാളെ മുതൽ 19 വരെ തീയതികളിൽ പെരുന്ന എൻഎസ്എസ് ബോയ്സ് ഹൈസ്കൂളിൽ നടക്കുമെന്നു പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഹരികുമാർ കോയിക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു. പതിനൊന്നു വേദികളിൽ നാലു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 3,500 കലാകായിക പ്രതിഭകൾ പങ്കാളികളാകും.
16ന് രാവിലെ 8.30ന് പെരുന്ന എൻഎസ്എസ് ബോയ്സ് ഹൈസ്കൂളിൽ എൻഎസ്എസ് സ്കൂൾസ് ജനറൽ മാനേജർ ഡോ.ജി.ജഗദീഷ്ചന്ദ്രൻ പതാക ഉയർത്തും. പത്തിനു മന്നം സമാധി മണ്ഡപത്തിൽ നിന്നുള്ള ഭദ്രദീപഘോഷയാത്രയ്ക്കു ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ദീപം തെളിക്കും. ഘോഷയാത്ര പ്രധാനവേദിയായ എൻഎസ്എസ് ഹിന്ദുകോളജ് ഓഡിറ്റോറിയത്തിൽ എത്തുന്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കലാകായികമേള ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻനായർ അധ്യക്ഷത വഹിക്കും. 17ന് വൈകുന്നേരം അഞ്ചിന് എൻഎസ്എസ് ട്രഷറർ ഡോ.എം.ശശികുമാർ കലാമത്സരങ്ങളുടെ സമ്മാനദാനം നിർവഹിക്കും.
18ന് രാവിലെ ഒന്പതിന് മന്നം സമാധി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖാപ്രയാണം എൻഎസ്എസ് കോളജ് ഗ്രൗണ്ടിലെത്തുന്പോൾ കായികമത്സരങ്ങളുടെ ഉദ്ഘാടനം ഡോ.എൻ. ജയരാജ് എംഎൽഎം നിർവഹിക്കും. 19ന് വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വിജയികൾക്കു സമ്മാനദാനം നിർവഹിക്കും. എൻഎസ്എസ് ഡയറക്ടർ ബോർഡ് മെന്പർ ഹരികുമാർ കോയിക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. കലാമേളയുടെ വിജയത്തിനായി എൻഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ രക്ഷാധികാരിയായുള്ള സമിതി പ്രവർത്തിച്ചുവരുന്നു.