+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറുവയസുകാരനെ കൊന്ന പിതാവിന് ജീവപര്യന്തം

പെരുമ്പാ​​വൂ​​ർ: ആ​​റു വ​​യ​​സു​​ള്ള മ​​ക​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ പി​​താ​​വി​​ന് ജീ​​വ​​പ​​ര്യ​​ന്തം. മു​​ട​​ക്കു​​ഴ വെ​​ള​​ളാ​​പ്ലാ​​വി​​ൽ വീ​​ട്ടി​​ൽ ബാ​​ബു​​വി​​നാ​​ണ് സ്ത്രീ​​ക​​ളു
ആറുവയസുകാരനെ കൊന്ന പിതാവിന് ജീവപര്യന്തം
പെരുമ്പാ​​വൂ​​ർ: ആ​​റു വ​​യ​​സു​​ള്ള മ​​ക​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ പി​​താ​​വി​​ന് ജീ​​വ​​പ​​ര്യ​​ന്തം. മു​​ട​​ക്കു​​ഴ വെ​​ള​​ളാ​​പ്ലാ​​വി​​ൽ വീ​​ട്ടി​​ൽ ബാ​​ബു​​വി​​നാ​​ണ് സ്ത്രീ​​ക​​ളു​​ടെ​​യും കു​​ട്ടി​​ക​​ളു​​ടെ​​യും കേ​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന എ​​റ​​ണാ​​കു​​ളം അ​​ഡീ​​ഷ​​ണ​​ൽ സെ​​ഷ​​ൻ​​സ് കോ​​ട​​തി ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വും 10000 രൂ​​പ പി​​ഴ​​യും വി​​ധി​​ച്ച​​ത്.

2016 സെ​​പ്റ്റം​​ബ​​ർ 10 നാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​യെ​​ത്തുട​​ർ​​ന്ന് നാ​​ടു​​വി​​ടാ​​ൻ തീ​​രു​​മാ​​നി​​ച്ച പ്ര​​തി അർധരാത്രി, കി​​ട​​ന്നു​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന മ​​ക​​നെ തുണികൊ​​ണ്ട് ശ്വാ​​സം മു​​ട്ടി​​ച്ച ശേ​​ഷം ബ​​ക്ക​​റ്റി​​ൽ വെ​​ള്ളം നി​​റ​​ച്ച് ത​​ല മു​​ക്കി​​പ്പി​​ടി​​ച്ച് മ​​ര​​ണം ഉ​​റ​​പ്പു​​വ​​രു​​ത്തി. മൃ​​ത​​ദേ​​ഹം പ്ലാ​​സ്റ്റി​​ക് ചാ​​ക്കി​​ൽ കെ​​ട്ടി സ​​മീ​​പ​​ത്തെ പൊ​​ട്ട​​ക്കി​​ണ​​റി​​ൽ കു​​ഴി​​ച്ചു​​മൂ​​ടി.

അ​​തി​​നു​​ശേ​​ഷം മു​​ങ്ങി​​യ പ്ര​​തി മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ൾ​​ക്കു ശേ​​ഷം കോ​​ട​​നാ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ കീ​​ഴ​​ട​​ങ്ങി.

മൂ​​വാ​​റ്റു​​പു​​ഴ ആ​​ർ​​ഡി​​ഒ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ത്ത് ഇ​​ൻ​​ക്വ​​സ്റ്റ് ന​​ട​​ത്തി. ദൃ​​ക്‌​​സാ​​ക്ഷി​​ക​​ളി​​ല്ലാ​​ത്ത കേ​​സി​​ൽ ശാ​​സ്ത്രീ​​യ തെ​​ളി​​വു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മൂ​​ന്ന് മാ​​സ​​ത്തി​​നു​​ള്ളി​​ൽ പോ​​ലീ​​സ് കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.